വാട്സ് ആപ് വഴി ഇന്‍ഷ്വറന്‍സ്
Monday, September 11, 2023 11:20 PM IST
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ വാട്സ് ആപ് വഴി ലളിതമായി ചേരാന്‍ അവസരമൊരുക്കുന്ന പുതിയ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു.
പ്രധാന്‍മന്ത്രി ജീവന് ജ്യോതി ബീമാ യോജന പദ്ധതിയിലും പ്രധാന്‍മന്ത്രി സുരക്ഷാ ബീമാ യോജന അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയിലുമാണ് ചേരാനാകുന്നത്.
9633600800 എന്ന വാട്സ് ആപ് നമ്പറിലേക്ക് മെസേജ് അയച്ച് പദ്ധതിയിൽ ചേരാം. 18നും 50നുമിടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്ക്കും പിഎംജെജെബിവൈയില്‍ അംഗത്വമെടുക്കാം.
പിഎംഎസ്ബിവൈ പദ്ധതിയില്‍ അംഗത്വമെടുക്കാനുള്ള പ്രായപരിധി 18 മുതൽ 70 വരെയാണ്. കടലാസ് രഹിതമായി ഇടപാടുകാര്‍ക്ക് പരിരക്ഷ സ്വന്തമാക്കാമെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.