പ്രഫ. അരുണ്‍ ഏബ്രഹാം ഏലിയാസ് രാജഗിരി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ആന്‍ഡ് ഡീന്‍
Monday, September 11, 2023 11:20 PM IST
കാക്കനാട്: ഫിജി നാഷണല്‍ യൂണിവേഴ്സിറ്റി കോളജ് ഓഫ് ബിസിനസ് ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസത്തിലെ മുന്‍ ഡീന്‍ ആയിരുന്ന പ്രഫ. അരുണ്‍ ഏബ്രഹാം ഏലിയാസ് കാക്കനാട് രാജഗിരി ബിസിനസ് സ്കൂള്‍ ഡയറക്ടര്‍ ആന്‍ഡ് ഡീന്‍ ആയി ചുമതലയേറ്റു.
ന്യൂസിലാന്‍ഡിലെ ബിസിനസ് സ്കൂളായ വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് വെല്ലിംഗ്ടണ്‍ അസോസിയേറ്റ് ഡീന്‍ (ഇന്റര്‍നാഷണല്‍ ആന്‍ഡ് അക്രഡിറ്റേഷന്), എംബിഎ ഡയറക്ടര്‍ തുടങ്ങി വിദ്യാഭ്യാസരംഗത്തെ സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
ഖരക്പുര് ഐഐടി, അലാഹാബാദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍നിന്നായി രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമാക്കിയ അദ്ദേഹം, വെല്ലിംഗ്ടണ്‍ വിക്ടോറിയ യൂണിവേഴ്സിറ്റിയില്‍നിന്ന് പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്.