വിദേശത്ത് വിദ്യാര്‍ഥികള്‍ക്ക് താമസമൊരുക്കി സ്റ്റാർട്ടപ്പ്
Sunday, September 10, 2023 12:16 AM IST
കൊച്ചി: വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസസൗകര്യമൊരുക്കുന്ന സ്റ്റാര്‍ട്ടപ്പ് കന്പനി ഫീല്‍ അറ്റ് ഹോം ഓസ്ട്രേലിയയിലും സേവനമാരംഭിച്ചു.
അയര്‍ലണ്ട്, യുകെ, കാനഡ എന്നിവിടങ്ങളിൽ നിലവിൽ സേവനം നൽകുന്നുണ്ട്. വൈകാതെ ന്യൂസിലാന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലും സേവനമാരംഭിക്കുമെന്നും മുഹമ്മദ് റഫീക് പറഞ്ഞു
2017ല്‍ അയര്‍ലണ്ടിലെ ഡബ്ലിനില്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പായ ഫീല്‍ അറ്റ് ഹോം വൈകാതെ ന്യൂസിലാന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലും സേവനമാരംഭിക്കുമെന്നും സ്ഥാപകനും സിഇഒയുമായ മുഹമ്മദ് റഫീക് പറഞ്ഞു. ഫോൺ- 80885 57777.