എസ്ബിഐയിൽ നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡ്
Saturday, September 9, 2023 1:08 AM IST
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റുപേ എന്‍സിഎംസി പ്രീപെയ്ഡ് കാര്‍ഡായ ‘നേഷന്‍ ഫസ്റ്റ് ട്രാന്‍സിറ്റ് കാര്‍ഡ്’ പുറത്തിറക്കി. മെട്രോ, ബസ്, വാട്ടര്‍ ഫെറി, പാര്‍ക്കിംഗ് തുടങ്ങിയ യാത്രാ ആവശ്യങ്ങള്‍ക്ക് ഒരൊറ്റ കാര്‍ഡിലൂടെ സൗകര്യപ്രദമായ ഡിജിറ്റല്‍ ടിക്കറ്റിംഗിന് സാധിക്കുന്നതാണ് കാര്‍ഡ്. റീട്ടെയില്‍, ഇ-കൊമേഴ്സ് പണമടയ്ക്കലുകള്ക്കായും കാര്‍ഡ് ഉപയോഗിക്കാമെന്ന് അധികൃതർ പറഞ്ഞു.