7000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും
Saturday, September 9, 2023 1:08 AM IST
കൊച്ചി: വൈദ്യുത വാഹന മേഖലയെ ശക്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി നടപ്പു സാമ്പത്തികവര്‍ഷം ടാറ്റാ പവര്‍ 7000 ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കും.
2028ഓടെ 25,000 ചാര്‍ജിംഗ് പോയിന്റുകളാക്കുകയാണ് ലക്ഷ്യം. ഈസി ചാര്‍ജ് ആപ് വഴി രാജ്യവ്യാപകമായുള്ള ലൈവ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്‍, അടുത്തുള്ള ചാര്‍ജിംഗ് പോയിന്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ ലഭിക്കും. ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ കാഷ്ലെസ് പണമടയ്ക്കലും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.