ഇൻഫോപാർക്കിൽ ഡെബ്കോണ്ഫ് 2023 നാളെ മുതല്‍
Saturday, September 9, 2023 1:08 AM IST
കൊച്ചി: കൊച്ചി ഇൻഫോപാർക്കിൽ 24-ാമത് ഡെബിയൻ കോൺഫറൻസിന് നാളെ തുടക്കമാകും. സ്വതന്ത്ര സോഫ്റ്റ്വേർ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഡെബിയനിൽ പ്രവർത്തിക്കുന്നവർക്കുള്ള വാർഷിക സമ്മേളനമാണ് ഡെബ്കോൺഫ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡെബിയൻ ഡെവലപ്പർമാരും ഉപയോക്താക്കളും പരിപാടിയുടെ ഭാഗമാകും.
ഡെബിയൻ, എസ്പിഐ, ഡെബിയൻ ഇന്ത്യ, ഡെബിയൻ ഫ്രാൻസ്, ഡെബിയൻ സ്വിറ്റ്സർലൻഡ്, ഫോസ് യുണൈറ്റഡ് ഫൗണ്ടേഷൻ, ഇൻഫോപാർക്ക് എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം. 17ന് സമാപിക്കും.