യുവതി സെലക്ഷനുമായി ഫോറസ്റ്റ് എസന്‍ഷ്യല്‍സ്
Monday, May 29, 2023 12:11 AM IST
കൊച്ചി: ഫോറസ്റ്റ് എസന്‍ഷ്യല്‍സ് തങ്ങളുടെ ഏറ്റവും പുതിയ ഫേസ് ആന്‍ഡ് ബാത്ത് ഉത്പന്നങ്ങളുടെ ശേഖരമായ ‘യുവതി സെലക്ഷന്’ അവതരിപ്പിച്ചു. 4,950 രൂപ വിലയുള്ള ഏഴ് ഉത്പന്നങ്ങളുടെ ഫേസ് ആന്‍ഡ് ബാത്ത് ഉത്പന്നങ്ങള്‍ നിറഞ്ഞ ഒരു വലിയ ബോക്സും നാല് ഉത്പന്നങ്ങള്‍ അടങ്ങിയ 1,800 രൂപ വില വരുന്ന ഒരു ചെറിയ ബോക്സും യുവതീ ശേഖരത്തിലുണ്ട്. ബോക്സുകള്‍ തങ്ങളുടെ വെബ്സൈറ്റിലും എല്ലാ കടകളിലും പ്രമുഖ ഓണ്‍ലൈന്‍ സൈറ്റുകളിലും ലഭ്യമാണ്.