തിരുവനന്തപുരത്തെ ആദ്യ മൈജി ഫ്യൂച്ചർ ഷോറൂം പ്രവർത്തനം തുടങ്ങി
Friday, May 19, 2023 12:54 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആദ്യ മൈജി ഫ്യൂച്ചർ ഷോറൂം സിനിമാതാരം മഞ്ജു വാര്യർ, മൈജി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ എ.കെ. ഷാജി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഗൃഹോപകരണങ്ങളുടെയും ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും വിപുലമായ കളക്ഷൻ മികച്ച വിലയിൽ ലഭ്യമാക്കിയാണ് തിരുവനന്തപുരത്തെ ആദ്യത്തെ മൈജി ഫ്യുച്ചർ ആക്കുളത്ത് പ്രവർത്തനമാരംഭിച്ചത്.
ലോകോത്തര ബ്രാൻഡുകളുടെ മൊബൈൽ ഫോണ്‍, ലാപ്ടോപ്, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കിച്ചൻ അപ്ലയൻസസ്, ഡിജിറ്റൽ ആക്സസറീസ്, മൾട്ടി മീഡിയ ആക്സസറീസ്, ടാബ് ലറ്റ്, കസ്റ്റമൈസ്ഡ് ഡെസ്ക്ടോപ്പ് തുടങ്ങിയവയെല്ലാം മൂന്നു നിലയിലുള്ള അതിവിശാലമായ സ്റ്റോറിൽ ഒരുക്കിയിട്ടുണ്ട്.
ഓണ്‍ലൈൻ ഷോപ്പിംഗ് ഇഷ്ടപ്പെടുന്നവർക്കായി മൈജി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച അതിവേഗ ഡെലിവറി സർവീസ്, 2 ഫാസ്റ്റ് ഡെലിവറി സേവനം തിരുവനന്തപുരം മൈജി ഫ്യുച്ചർ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്.