കേരള ബാങ്ക് സഹകരണ മേഖലയുടെ അഭിമാനം: മുഖ്യമന്ത്രി
Friday, May 19, 2023 12:54 AM IST
തിരുവനന്തപുരം: കേരള ബാങ്ക് സഹകരണ മേഖലയിൽ അഭിമാനമായി നിലനിൽക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ ഉദ്ഘാടനവും അവാർഡ് വിതരണവും കവടിയാർ ഉദയ് പാലസ് കണ്വൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തൊട്ടാകെ കേരള ബാങ്കിന്റെ എടിഎമ്മുകൾ സ്ഥാപിക്കുമെന്നും ജനങ്ങൾക്ക് ആധുനിക ബാങ്കിംഗ് സംവിധാനങ്ങൾ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.