ജിയോജിത്തിന് പുതിയ മൊബൈല്‍ ട്രേഡിംഗ് ആപ്
Friday, May 19, 2023 12:54 AM IST
കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഏറ്റവും പുതിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഫ്ളിപ്പ് മൊബൈല്‍ ട്രേഡിംഗ് ആപ്പ് പുറത്തിറക്കി.
ജിയോജിത്തിന്റെ നിലവിലെ മൊബൈല്‍ ട്രേഡിംഗ് പ്ലാറ്റ്ഫോമായ ‘സെല്‍ഫി’യില്നിന്ന് നിക്ഷേപകര്‍ക്കു ഫ്ളിപ്പിലേക്ക് എളുപ്പം മാറാനാകും. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ഫ്ളിപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച ട്രേഡിംഗ് അനുഭവമൊരുക്കാന്‍ ജിയോജിത് പ്രതിജ്ഞാബദ്ധമാണെന്നും ഫ്ളിപ്പിലൂടെ ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുകൂടി മുന്നോട്ടുവയ്ക്കുകയാണെന്നും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സ് ജോര്‍ജ് പറഞ്ഞു.
വണ്‍ കാന്‍സല്‍ അദര്‍ ഓര്‍ഡര്‍, ബ്രാക്കറ്റ് ഓര്‍ഡറുകള്‍, ബാസ്കറ്റ് ഓര്‍ഡറുകള്‍, ഓപ്ഷന് ചെയിന്‍, ഓപ്ഷന് ഗ്രീക്ക്സ്, സിംഗിള്‍ ക്ലിക്ക് മള്‍ട്ടി ലെഗ് ഓര്‍ഡറുകള്‍ എന്നിവ ഫ്ളിപ്പിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു.