എംജി ഇലക്ട്രിക്: 1.38 ലക്ഷം വരെ ഇളവ് നേടാം
Friday, May 19, 2023 12:54 AM IST
കൊച്ചി: എംജിയുടെ ഇലക്ട്രിക് വാഹനത്തിലേക്ക് അപ്ഗ്രേഡ് ചെയ്ത് 1.38 ലക്ഷം വരെയുള്ള ഫ്രീ റോഡ് ടാക്സ് നേടാം.
എംജി സെഡ്എസ് ഇവി സ്വന്തമാക്കുമ്പോഴാണ് 1.38 ലക്ഷം രൂപവരുന്ന റോഡ് ടാക്സ് ഫ്രീയായി ലഭിക്കുന്നത്. അതോടൊപ്പംതന്നെ ഇന്ധനച്ചെലവ് ലാഭിക്കാം, മലിനീകരണവും കുറയ്ക്കാം.
23.38 ലക്ഷം മുതലാണ് എംജി സെഡ്എസ് ഇവിയുടെ വില ആരംഭിക്കുന്നത്. എംജി ഹെക്ടറിന് 2.75 ലക്ഷം വരെയും ആസ്റ്ററിന് 1.5 ലക്ഷം വരെയുമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഓഫര്‍ തെരഞ്ഞെടുത്ത മോഡലുകളുടെ സ്റ്റോക്ക് തീരുംവരെ മാത്രമാണെന്ന് കമ്പനി അറിയിച്ചു.