സ്മാർട്ട് സർവീസ് ടെക്നോളജിയുമായി ജോൺസൺ ലിഫ്റ്റ്
Saturday, September 24, 2022 12:47 AM IST
കൊച്ചി: മുൻനിര ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും നിർമാതാക്കളായ ജോൺസൺ ലിഫ്റ്റ്സ് വാച്ച് ഒരു ഐഒടി അധിഷ്ഠിത വയർലെസ് സോഫ്റ്റ്വെയർ അവതരിപ്പിച്ചു.
ലിഫ്റ്റിന്റെ പ്രവർത്തനത്തെ മനസിലാക്കുകയും, നിരീക്ഷിക്കുകയും, മുന്നറിയിപ്പ് നൽകുകയും ഐഒടി ഉപകരണം വഴി ലിഫ്റ്റുകളെ ഡാറ്റാ സെന്ററുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന വയർലെസ് സോഫ്റ്റ്വെയറാണ് വാച്ച്.