അമേരിക്കയിൽ വാഹനാപകടം; അഞ്ച് ഇന്ത്യക്കാർ മരിച്ചു
Wednesday, October 16, 2024 11:51 PM IST
ഓസ്റ്റിൻ: അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഒരു വനിത അടക്കം അഞ്ച് ഇന്ത്യക്കാർ മരിച്ചു.
ടെക്സസിലെ റാൺഡോൾഫിനടുത്ത് തിങ്കളാഴ്ചയായിരുന്നു സംഭവം. മരിച്ചവരിൽ മൂന്നു പേർ ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശികളാണ്.
അമിതവേഗമാണ് അപകടത്തിനു കാരണമെന്നു കരുതുന്നു. രണ്ടു വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ഇന്ത്യൻ വംശജനു പരിക്കേറ്റിട്ടുമുണ്ട്.