ഗാസയിൽ സഹായവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ആയുധം തരില്ല: ഇസ്രയേലിനോട് യുഎസ്
ഗാസയിൽ സഹായവിതരണം പുനഃസ്ഥാപിച്ചില്ലെങ്കിൽ ആയുധം തരില്ല: ഇസ്രയേലിനോട് യുഎസ്
Wednesday, October 16, 2024 11:51 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഗാ​​​സ​​​യി​​​ലെ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം 30 ദി​​​വ​​​സ​​​ത്തി​​​ന​​​കം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ സൈ​​​നി​​​ക​​​സ​​​ഹാ​​​യം വെ​​​ട്ടി​​​ച്ചു​​​രു​​​ക്കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ന് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ ഇ​​​സ്രേ​​​ലി സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യി​​​ൽ സാ​​​ധാ​​​ര​​​ണ ജ​​​ന​​​ങ്ങ​​​ൾ വ​​​ൻ​​​തോ​​​തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന ക​​​ത്ത് ഞാ​​​യ​​​റാ​​​ഴ്ച അ​​​മേ​​​രി​​​ക്ക കൈ​​​മാ​​​റി​​​യ​​​ത്.

യു​​​എ​​​സ് സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ബ്ലി​​​ങ്ക​​​നും പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി ലോ​​​യ്ഡ് ഓ​​​സ്റ്റി​​​നു​​​മാ​​​ണു ക​​​ത്തി​​​ൽ ഒ​​​പ്പു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഗാ​​​സ​​​യു​​​ടെ ശോ​​​ച​​​നീ​​​യാ​​​വ​​​സ്ഥ​​​യി​​​ൽ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് അ​​​ത്യ​​​ധി​​​കം ഉ​​​ത്ക​​​ണ്ഠ​​​യു​​​ണ്ടെ​​​ന്നു ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​മാ​​​സം ഗാ​​​സ​​​യു​​​ടെ തെ​​​ക്ക്, വ​​​ട​​​ക്ക് മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം ഇ​​​സ്രേ​​​ലി സേ​​​ന ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​ണ്ടാ​​​യി.


അ​​​മേ​​​രി​​​ക്ക​​​യുടെ ഉ​​​ത്ക​​​ണ്ഠ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച ഇ​​​സ്രേ​​​ലി അ​​​ധി​​​കൃ​​​ത​​​ർ ലോ​​​ക ​​​ഭ​​​ക്ഷ്യപ​​​ദ്ധ​​​തി​​​യു​​​ടെ 30 ലോ​​​റി​​​ക​​​ൾ വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചു. ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണു മേ​​​ഖ​​​ല​​​യി​​​ൽ ഭ​​​ക്ഷ​​​ണം എ​​​ത്തി​​​ച്ചേ​​​രു​​​ന്ന​​​ത്. ഇ​​​സ്ര​​​യേ​​​ലി​​​ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​ത് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നാ​​​ണ്.

50 ഭീകരരെ വധിച്ചു

ടെ​​​ൽ അ​​​വീ​​​വ്: ​​​ഗാ​​​സ​​​ യു​​​ദ്ധ​​​ത്തി​​​ൽ ഹ​​​മാ​​​സി​​​ന്‍റെ ഡ്രോ​​​ൺ യൂ​​​ണി​​​റ്റ് ക​​​മാ​​​ൻ​​​ഡ​​​ർ മ​​​ഹ്‌മൂദ് അ​​​ൽ മ​​​ബ്ഹൂ​​​ത്തി​​​നെ വ​​​ധി​​​ച്ച​​​താ​​​യി ഇ​​​സ്രേ​​​ലി സേ​​​ന അ​​​റി​​​യി​​​ച്ചു. ജ​​​ബ​​​ലി​​​യ മേ​​​ഖ​​​ല​​​യി​​​ലെ പോ​​​രാ​​​ട്ട​​​ത്തി​​​ൽ അ​​ന്പ​​തി​​ലേ​​റെ ഭീ​​​ക​​​ര​​​വാ​​​ദി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.