ദക്ഷിണകൊറിയ ‘ശത്രുരാജ്യം’
Friday, October 18, 2024 12:22 AM IST
പ്യോഗ്യാംഗ്: ദക്ഷിണകൊറിയയ്ക്കു ശത്രുരാജ്യം എന്ന വിശേഷണം നല്കിക്കൊണ്ട് ഉത്തരകൊറിയ ഭരണഘടന ഭേദഗതി ചെയ്തു.
കൊറിയകൾ തമ്മിൽ സംഘർഷം വർധിച്ചുവരുന്ന സമയത്ത് അനിവാര്യമായ നടപടി മാത്രമാണിതെന്ന് ഉത്തരകൊറിയയിലെ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണകൊറിയയിലേക്കുള്ള റോഡ്, റെയിൽ പാതകൾ ഉത്തരകൊറിയ നശിപ്പിക്കുകയുണ്ടായി. കൊറിയകളെ ഏകീകരിക്കുകയെന്ന ലക്ഷ്യം ഉപേക്ഷിക്കുന്നതായി ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു.