പ്രായത്തിൽ രണ്ടാമനായി ഫ്രാൻസിസ് മാർപാപ്പ
പ്രായത്തിൽ രണ്ടാമനായി ഫ്രാൻസിസ് മാർപാപ്പ
Friday, October 18, 2024 12:57 AM IST
വ​ത്തി​ക്കാ​ൻ: അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന പ്രാ​യം​കൂ​ടി​യ ര​ണ്ടാ​മ​ത്തെ മാ​ർ​പാ​പ്പ എ​ന്ന നേ​ട്ട​ത്തി​ലെ​ത്തി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. 93-ാമ​ത്തെ വ​യ​സി​ൽ ദി​വം​ഗ​ത​നാ​യ ലി​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നാ​മ​ത്.

1903 ജൂ​ലൈ 20ന് ​ദി​വം​ഗ​ത​നാ​യ ലി​യോ പ​തി​മൂ​ന്നാ​മ​ൻ മാ​ർ​പാ​പ്പ 34,108 ദി​വ​സ​മാ​ണു ജീ​വി​ച്ച​തെ​ങ്കി​ൽ 1936 ഡി​സം​ബ​ർ 17ന് ​ജ​നി​ച്ച ജോ​ർ​ജ് മാ​രി​യോ ബെ​ർ​ഗൊ​ളി​യോ എ​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ന​ലെ 32,082 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി.


1652ൽ ​ജ​നി​ച്ച ക്ല​മ​ന്‍റ് 12-ാമ​ൻ മാ​ർ​പാ​പ്പ​യാ​യി​രു​ന്നു അ​ധി​കാ​ര​ത്തി​ലി​രു​ന്ന പ്രാ​യം​കൂ​ടി​യ ര​ണ്ടാ​മ​ത്തെ മാ​ർ​പാ​പ്പ. 1740 ഫെ​ബ്രു​വ​രി ആ​റി​നു ദി​വം​ഗ​ത​നാ​യ അ​ദ്ദേ​ഹം 32,081 ദി​വ​സ​മാ​ണു ജീ​വി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.