ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഷി
ബ്രി​ക്സ് ഉ​ച്ച​കോ​ടി​ക്ക് ഷി
Saturday, October 19, 2024 12:53 AM IST
ബെ​യ്ജിം​ഗ്: അ​ടു​ത്ത​യാ​ഴ്ച റ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ​പിം​ഗ് പ​ങ്കെ​ടു​ക്കും.

ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ഷി ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മോ എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല.

ബ്രി​ക്സ് നേ​താ​ക്ക​ളു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഡ​ൽ​ഹി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം ന​ല്കി​യി​ട്ടി​ല്ല.


ബ്രി​ക്സ് കൂ​ട്ടാ​യ്മ വി​ക​സി​പ്പി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ ഉ​ച്ച​കോ​ടി​യാ​ണ് ചൊ​വ്വാ മു​ത​ൽ വ്യാ​ഴം വ​രെ റ​ഷ്യ​യി​ലെ ക​സാ​നി​ൽ ന​ട​ക്കു​ന്ന​ത്.

ഇ​റാ​ൻ, ഈ​ജി​പ്ത്, എ​ത്യോ​പ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് പു​തി​യ അം​ഗ​ങ്ങ​ൾ. ജ​നു​വ​രി ഒ​ന്നി​നാ​ണ് ഇ​വ​ർ​ക്ക് അം​ഗ​ത്വം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.