നൈജീരിയയിൽ ടാങ്കർ ലോറി സ്ഫോടനം; 94 പേർ മരിച്ചു
Wednesday, October 16, 2024 11:51 PM IST
ലാഗോസ്: നൈജീരിയയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ലോറിയിൽനിന്നു ജനം ഇന്ധനം ചോർത്തുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ 94 പേർ മരിക്കുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ സംസ്ഥാനമായ ജിഗാവയിലെ മാജിയ പട്ടണത്തിൽ ചൊവ്വാഴ്ചയായിരുന്നു വൻ ദുരന്തം. മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ വെട്ടിച്ചുമാറ്റവേയാണ് ടാങ്കർ ലോറി അപകടത്തിൽപ്പെട്ടത്.
ടാങ്കറിൽനിന്നു ചോരുന്ന ഇന്ധനം ശേഖരിക്കാനായി ജനം തടിച്ചുകൂടി. സ്ഥലത്തുണ്ടായിരുന്ന പോലീസിന് ഇവരെ നിയന്ത്രിക്കാനായില്ല. ഇതിനിടെയാണ് ഉഗ്രൻ സ്ഫോടനം ഉണ്ടായത്.