കാ​ഠ്മ​ണ്ഡു: വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ നേ​പ്പാ​ളി​ൽ ക​ന​ത്ത നാ​ശം. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി 66 പേ‌​ർ മ​രി​ക്കു​ക​യും 69 പേ​രെ കാ​ണാ​താ​കു​ക​യും ചെ​യ്തു.

പ​ല മേ​ഖ​ല​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. വ്യാ​പ​ക ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 28 കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.


കാ​ഠ്മ​ണ്ഡു താ​ഴ്‌​വ​ര​യി​ലാ​ണ് കെ​ടു​തി രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്. മി​ക്ക ന​ദി​ക​ളും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്.