റോട്ടർഡാമിൽ കത്തിയാക്രമണം: ഒരാൾ മരിച്ചു
Saturday, September 21, 2024 3:23 AM IST
റോട്ടർഡാം: നെതർലാൻഡ്സിലെ തുറമുഖനഗരമായ റോട്ടർഡാമിലുണ്ടായ കത്തിയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയിൽ സെൻട്രൽ റോട്ടർഡാമിലായിരുന്നു സംഭവം.
32കാരനായ സ്വദേശിയാണു മരിച്ചത്. സ്വിറ്റ്സർലൻഡ് സ്വദേശിയായ യുവാവിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
മതമുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതി ആക്രമണം നടത്തിയതെന്നും ഭീകരപ്രവർത്തനത്തിന് ഇയാൾക്കെതിരേ കുറ്റം ചുമത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ആമെർസ്ഫൂർട്ട് നഗരത്തിൽ താമസിക്കുന്ന പ്രതിക്ക് കുറ്റകൃത്യപശ്ചാത്തലമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.