പാ​​​രീ​​​സ്: ​​​തെ​​​ക്ക​​​ൻ ഫ്രാ​​​ൻ‌​​​സി​​​ൽ സി​​​ന​​​ഗോ​​​ഗി​​​നു പു​​​റ​​​ത്തു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രു പോ​​​ലീ​​​സു​​​കാ​​​ര​​​നു പ​​​രി​​​ക്കേ​​​റ്റു. ലാ ​​​ഗ്രാ​​​ൻ​​​ഡെ മോ​​​ട്ടെ പ​​​ട്ട​​​ണ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. യ​​​ഹൂ​​​ദ​​​രെ കൊ​​​ല്ലാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​ലെ യ​​​ഹൂ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

ബെ​​​ത് യാ​​​ക്കോ​​​വ് സി​​​ന​​​ഗോ​​​ഗി​​​നു പു​​​റ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന ര​​​ണ്ടു കാ​​​റു​​​ക​​​ൾ​​​ക്ക് അ​​​ക്ര​​​മി തീ​​​യി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​രു കാ​​​റി​​​നു​​​ള്ളി​​​ൽ വാ​​​ത​​​കബോ​​​ട്ടി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഫ്ര​​​ഞ്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഗ​​​ബ്രി​​​യേ​​​ൽ അ​​​ത്താ​​​ലും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ജ​​​റാ​​​ൾ​​​ഡ് ഡ​​​ർ​​​മാ​​​നി​​​നും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തേ​​​ക്കു തി​​​രി​​​ച്ചു.


യ​​​ഹൂ​​​ദ​​​ർ​​​ക്ക് ഫ്ര​​​ഞ്ച് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും അ​​​ക്ര​​​മി​​​യെ പി​​​ടി​​​കൂ​​​ടു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​ക്ര​​​മി വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കു തീ​​​യി​​​ടു​​​ന്ന ദൃ​​​ശ്യം നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ളി​​​ൽ പ​​​തി​​​ഞ്ഞി​​​ട്ടു​​​ണ്ട്. പ​​​രി​​​ക്കേ​​​റ്റ പോ​​​ലീ​​​സു​​​കാ​​​ര​​​ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മ​​​ല്ല.

യ​​​ഹൂ​​​ദ​​​ർ ആ​​​രാ​​​ധ​​​ന​​​യ്ക്കെ​​​ത്തു​​​ന്ന സ​​​മ​​​യ​​​ത്താ​​​യി​​​രു​​​ന്നു സ്ഫോ​​​ട​​​ന​​​മെ​​​ന്ന് യ​​​ഹൂ​​​ദ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​റ​​​ഞ്ഞു.