റഷ്യയിലേക്ക് യുക്രെയ്നിന്റെ ഡ്രോൺ വർഷം
Wednesday, August 21, 2024 11:56 PM IST
മോസ്കോ: റഷ്യക്കുനേരേ യുക്രെയ്നിന്റെ ശക്തമായ ഡ്രോൺ ആക്രമണം. യുദ്ധം ആരംഭിച്ചതിനു ശേഷം യുക്രെയ്നിന്റെ ഭാഗത്തുനിന്ന് ഇതുവരെയുള്ള ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണുകഴിഞ്ഞ രാത്രിയുണ്ടായത്. ആക്രമണം ഉണ്ടായതായി റഷ്യൻ അധികൃതരും സ്ഥിരീകരിച്ചു.
തലസ്ഥാനത്തെ ലക്ഷ്യംവച്ചെത്തിയ 45 ഡ്രോണുകൾ തകർത്തായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മോസ്കോ മേഖലയിൽ 11, ബ്രിയാൻസ്കിൽ 23, ബെൽഗോർദിൽ ആറ്, കുലുഗയിൽ മൂന്ന്, കുർസ്കിൽ രണ്ട് ഡ്രോണുകൾ വീതം തകർത്തതായാണ് പ്രതിരോധമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
മോസ്കോയ്ക്കു നേരേയുള്ള എക്കാലത്തെയും വലിയ ഡ്രോൺ ആക്രമണമാണുണ്ടായതെന്ന് മേയർ സെർജി സോബിയാനിൻ പറഞ്ഞു.