അൽ ക്വയ്ദ കമാൻഡർ അറസ്റ്റിൽ
Saturday, July 20, 2024 1:18 AM IST
ലാഹോർ: അൽക്വയ്ദയുടെ മുതിർന്ന കമാൻഡർ അമീൻ ഉൾ ഹഖിനെ അറസ്റ്റ് ചെയ്തതായി പാക്കിസ്ഥാൻ തീവ്രവാദവിരുദ്ധ സേന അറിയിച്ചു. പഞ്ചാബ് പ്രവിശ്യയിലെ ഗുജറാത്ത് ജില്ലയിൽ സാരായി ആലംഗീർ പട്ടണത്തിൽ നടത്തിയ ഓപറേഷനിലാണ് ഇയാൾ പിടിയിലായത്.
അൽക്വയ്ദ തലവൻ ഉസാമ ബിൻ ലാദന്റെ വിശ്വസ്തനായിരുന്ന ഉൾ ഹഖ് പാക്കിസ്ഥാനിൽ വിപുലമായ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി പോലീസ് പറഞ്ഞു. ഉസാമയെ 2011ൽ അമേരിക്കൻ കമാൻഡോകൾ വധിക്കുകയായിരുന്നു.