ക്വി​​​റ്റോ: ഇ​​​ക്വ​​​ഡോ​​​റി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നി​​​ടെ, സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന ഫെ​​​ർ​​​ണാ​​​ണ്ടോ വി​​​യ്യാ​​​വി​​​ചെ​​​ൻ​​​സി​​​യോ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ൽ ഗു​​​ണ്ടാനേ​​​താ​​​വ​​​ട​​​ക്കം അ​​​ഞ്ചു പേ​​​ർ​​​ക്കു ത​​​ട​​​വു​​​ശി​​​ക്ഷ.

പാ​​​ർ​​​ല​​​മെ​​​ന്‍റ് അം​​​ഗ​​​വും മു​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന വി​​​യ്യാ​​​വി​​​ചെ​​​ൻ​​​സി​​​യോ ഓ​​​ഗ​​​സ്റ്റി​​​ൽ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക്വി​​​റ്റോ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​ലി​​​ക്കി​​​ടെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന ലോ​​​സ് ലോ​​​ബോ​​​സ് എ​​​ന്ന ഗു​​​ണ്ടാസം​​​ഘ​​​ത്തി​​​ന്‍റെ നേ​​​താ​​​വ് കാ​​​ർ​​​ലോ​​​സ് ആ​​​ഞ്ച​​​ലോ ആ​​​ണ് കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​തെ​​​ന്ന് കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി.

ഇ​​​യാ​​​ൾ​​​ക്ക് 34 വ​​​ർ‌​​​ഷ​​​വും എ​​​ട്ടു​​​മാ​​​സ​​​വും ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന് ഒ​​​ത്താ​​​ശ ചെ​​​യ്ത ലോ​​​റ കാ​​​സ്റ്റി​​​ല്ല എ​​​ന്ന വ​​​നി​​​ത​​​യ്ക്കും ഇ​​​തേ ശി​​​ക്ഷ ല​​​ഭി​​​ച്ചു.