ബിൽ കോബ്സ് അന്തരിച്ചു
Friday, June 28, 2024 1:13 AM IST
ലോസ് ആഞ്ചലസ്: ഹോളിവുഡ് നടൻ ബിൽ കോബ്സ് (90) അന്തരിച്ചു. കലിഫോർണിയയിലെ വസതിയിലായിരുന്നു അന്ത്യം. ദ ബോഡിഗാർഡ് (1992), നൈറ്റ് അറ്റ് ദ മ്യൂസിയം(2006) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധമായിരുന്നു.
യുഎസ് വ്യോമസേനാംഗമായിരുന്ന കോബ്സ് 1969ൽ നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്കു വന്നത്.