യുഎസിൽ വെടിവയ്പ്; നാല് പോലീസുകാർ കൊല്ലപ്പെട്ടു
Wednesday, May 1, 2024 2:08 AM IST
ഷാർലറ്റ് (നോർത്ത് കരോളിന): അറസ്റ്റ് വാറണ്ടുമായെത്തിയ പോലീസിനു നേർക്കുണ്ടായ വെടിവയ്പിൽ നാല് ടാസ്ക് ഫോഴ്സ് അംഗങ്ങൾ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു.
അനധികൃതമായി ആയുധം കൈയിൽ വച്ച പ്രതികൾക്ക് വാറണ്ട് നൽകാൻ എത്തിയ പോലീസിനു നേർക്കാണ് ആക്രമണമുണ്ടായത്.
തിങ്കളാഴ്ച നോർത്ത് കരോളിന ഷാർലറ്റിൽ ഒരു വീട്ടിലായിരുന്നു സംഭവം.
മൂന്ന് മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിൽ അക്രമിയും കൊല്ലപ്പെട്ടു. രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു. രണ്ടു സ്ത്രീകളെയാണു വീടിനുള്ളിൽനിന്നു പോലീസ് പിടികൂടിയത്. വീടിനുള്ളിൽനിന്നു ശക്തിയേറിയ തോക്കും കണ്ടെടുത്തു.