സിറിയയിൽ ഇസ്രേലി ആക്രമണം; 44 പേർ കൊല്ലപ്പെട്ടു
Sunday, March 31, 2024 12:59 AM IST
ബെയ്റൂട്ട്: വടക്കൻ സിറിയയിലെ ആലെപ്പോ നഗരത്തിനു സമീപം വെള്ളിയാഴ്ച ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടു.
ഇവരിലേറെയും സിറിയൻ സൈനികരാണ്. 36 സിറ്റിയൻ സൈനികരും ഏഴു ഹിസ്ബുള്ള ഭീകരരരും ഇറാന്റെ പിന്തുണയുള്ള സംഘടനയിലെ ഒരാളുമാണു കൊല്ലപ്പെട്ടത്. നിരവധി പേർക്കു പരിക്കേറ്റു.