ശ്രീലങ്കൻ മന്ത്രി സനത് നിഷാന്ത വാഹനാപകടത്തിൽ മരിച്ചു
Friday, January 26, 2024 5:28 AM IST
കൊളംബോ: ശ്രീലങ്കൻ മന്ത്രി സനത് നിഷാന്തയും അംഗരക്ഷകനായ പോലീസ് ഓഫീസറും വാഹനാപകടത്തിൽ മരിച്ചു. മന്ത്രിയുടെ വാഹനം കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊളംബോ-കടുനായകെ എക്സ്പ്രസ് വേയിൽ ഇന്നലെ വെളുപ്പിനായിരുന്നു അപകടം.
ഉടൻതന്നെ മന്ത്രിയേയും അംഗരക്ഷകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഇവരുടെ വാഹനത്തിന്റെ ഡ്രൈവർ ചികിത്സയിലാണ്.
നാൽപ്പത്തിയെട്ടുകാരനായ നിഷാന്ത ജലവിതരണ വകുപ്പ് സഹമന്ത്രിയാണ്. പുട്ടാലം ജില്ലയിൽനിന്ന് 2015 മുതൽ പാർലമെന്റ് അംഗമായ ആളാണ് നിഷാന്ത. ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) പാർട്ടിക്കാരനാണ് ഇദ്ദേഹം.