ദോ​​​ഹ: യെ​​​മ​​​നി​​​ലെ ഹൂ​​​തി വി​​​മ​​​ത​​​ർ​​​ക്ക് ഇ​​​റാ​​​ൻ അ​​​യ​​​ച്ച ആ​​​യു​​​ധ​​​ങ്ങ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള നീ​​ക്ക​​ത്തി​​നി​​ടെ കാ​​​ണാ​​​താ​​​യ ര​​​ണ്ടു നേ​​​വി സീ​​​ൽ ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ മ​​​രി​​​ച്ചു​​​വെ​​​ന്നു ക​​​രു​​​തു​​​ന്നതായി അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന അ​​​റി​​​യി​​​ച്ചു.

ഈ ​​​മാ​​​സം 11നു ​​​സൊ​​​മാ​​​ലി​​​യ​​​ൻ‌ തീ​​​ര​​​ത്തു​​​വ​​​ച്ചാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി വ​​​ന്ന ക​​​പ്പ​​​ലി​​​ൽ ക​​​മാ​​​ൻ​​​ഡോ​​​ക​​​ൾ ക​​​യ​​​റു​​​ന്ന​​​തി​​​നി​​​ടെ ഒ​​​രാ​​​ൾ പ്ര​​​ക്ഷു​​​ബ്ധ​​മാ​​​യ ക​​​ട​​​ലി​​​ൽ വീ​​​ഴുകയായിരുന്നു. പ്രോ​​​ട്ടോ​​​കോ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് ഇ​​​യാ​​​ളെ ര​​​ക്ഷി​​​ക്കാ​​​ൻ മ​​​റ്റൊ​​​രു ക​​​മാ​​​ൻ​​​ഡോ പി​​​ന്നാലെ ചാ​​​ടി. പ​​​ത്തു​​​ദി​​​വ​​​സം തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യി​​​ട്ടും ര​​​ണ്ടു പേ​​​രെ​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.

അ​​​മേ​​​രി​​​ക്ക, ജ​​​പ്പാ​​​ൻ, സ്പെ​​​യി​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ നാ​​​വി​​​കസേ​​​നാം​​​ഗ​​​ങ്ങ​​​ൾ അ​​​ന്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശ​​​ത്തു തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ക​​​മാ​​​ൻ​​​ഡോ​​​ക​​​ളു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി​​​രി​​​ക്കും ഇ​​​നി ശ്ര​​​മി​​​ക്കു​​​ക​​​യെ​​​ന്ന് യു​​​എ​​​സ് സേ​​​ന പ​​​റ​​​ഞ്ഞു.


ഹൂ​​​തി വി​​​മ​​​ത​​​ർ ചെ​​​ങ്ക​​​ട​​​ലി​​​ലൂ​​​ടെ പോ​​​കു​​​ന്ന ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ളെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നേ​​​വി സീ​​​ൽ ഓ​​പ്പ​​​റേ​​​ഷ​​​ൻ. പി​​​ടി​​​ച്ചെ​​​ടു​​​ത്ത ക​​​പ്പ​​​ലി​​​ൽ​​​നി​​​ന്നു ബാ​​​ലി​​​സ്റ്റി​​​ക്, ക്രൂ​​​സ് മി​​​സൈ​​​ലു​​​ക​​​ളും വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ഘ​​​ട​​​ക​​​ങ്ങ​​​ളും ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു.