ഓട്ടിസ് ചുഴലിക്കാറ്റ്: 52 പേര് മരിച്ചതായി ഔദ്യോഗിക കണക്ക്
Friday, December 22, 2023 12:16 AM IST
ഗ്വരേരോ: മെക്സിക്കോയിലെ ഗ്വരേരോയിൽ രണ്ടുമാസം മുന്പ് വീശിയടിച്ച ഓട്ടിസ് ചുഴലിക്കാറ്റിൽ 52 പേർ മരിച്ചതായി സർക്കാർ അറിയിച്ചു.
32 പേരെ കാണാതായി. ഇവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ഗ്വരേരോ ഗവർണർ എവ്ലിൻ സൽഗാഡോ അറിയിച്ചു. ഒക്ടോബറിൽ മെക്സിക്കൻ തീരത്തു വീശിയടിച്ച ചുഴലിക്കാറ്റിൽ നിരവധി പേർ മരിക്കുകയും കെട്ടിടങ്ങളും നിർമാണങ്ങളും തകരുകയും ചെയ്തിരുന്നു.