ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റു മരിച്ചു
Friday, November 24, 2023 1:37 AM IST
ഒഹായോ: ഇന്ത്യൻ ഗവേഷകവിദ്യാർഥി അമേരിക്കയിലെ ഒഹിയോയിൽ വെടിയേറ്റു മരിച്ചു. സിൻസിനാറ്റി യൂണിവേഴ്സിറ്റിയിൽ മോളിക്യുലാർ ആൻഡ് ഡവലപ്മെന്റൽ ബയോളജിയിൽ പിഎച്ച്ഡി വിദ്യാർഥിയായ ആദിത്യ ആഡ്ലാഖ(26) യാണു മരിച്ചത്.
കഴിഞ്ഞ ഒന്പതിന് കാറിനുള്ളിൽ ഇരിക്കവെ അജ്ഞാതൻ ആദിത്യക്കുനേരേ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഡൽഹി സ്വദേശിയായ ആദിത്യ ഡൽഹി യൂണിവേഴ്സിറ്റിക്കു കീഴിലെ രാംജാസ് കോളജിൽനിന്ന് 2018ൽ സുവോളജിയിൽ ബിരുദവും ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് 2020ൽ ഫിസിയോളജിയിൽ ബിരുദാനന്തരബിരുദവും നേടിയശേഷമാണ് ഉപരിപഠനത്തിനായി അമേരിക്കയിലേക്കു പോയത്.