മൺസൂൺ മഴ കൂടുതൽ ലഭിച്ചേക്കും
Wednesday, April 16, 2025 3:09 AM IST
ന്യൂഡൽഹി: ഈവർഷം മൺസൂൺ മഴ ശരാശരിയേക്കാൾ കൂടുതൽ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സാധാരണ ലഭിക്കുന്നതിൽനിന്നും അഞ്ചു ശതമാനം മഴയാണു കൂടുതൽ ഉണ്ടായേക്കാമെന്നു പ്രതീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയായി ജൂൺ ഒന്നിന് കേരളത്തിൽ ആരംഭിച്ച് സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങും.