വഖഫ് നിയമ ഭേദഗതി മുസ്ലിം സ്ത്രീകൾക്ക്: നരേന്ദ്ര മോദി
Wednesday, April 16, 2025 3:09 AM IST
ഹിസാർ: മുസ്ലിം സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും അവകാശസംരക്ഷത്തിനാണ് വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആദിവാസികളുടെ ഭൂമി ആരും തട്ടിയെടുക്കാതിരിക്കാനുള്ള ഭേദഗതി വഖഫ് നിയമത്തിൽ വരുത്തി-മോദി കൂട്ടിച്ചേർത്തു. ഹരിയാനയിലെ ഹിസാറിൽ പുതിയ ടെർമിനൽ മന്ദിരത്തിനു ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം.