ഒരു ലക്ഷം ഡയാലിസിസിന് സഹായവുമായി വൈഎംസിഎ
Wednesday, April 16, 2025 1:54 AM IST
ന്യൂഡൽഹി: ഒരു ലക്ഷം ഡയാലിസിസിന് സഹായവുമായി വൈഎംസിഎ. വൈഎംസിഎ നാഷണൽ കൗണ്‍സിലിന്റെ സഹായതാ ഡയാലിസിസ് പ്രോജക്ടിന്റെ ഭാഗമായാണു സഹായം.
ഡയാലിസിസ് പ്രോജക്ടിന്റെ ഉദ്ഘാടനം വൈഎംസിഎ അന്തർദേശീയ പ്രസിഡന്റ് സൂഹൈല ഹൈക്ക് നിർവഹിച്ചു. അന്തർദേശീയ സെക്രട്ടറി ജനറൽ കാർലോസ് സാൻവി മുഖ്യാതിഥിയായിരുന്നു.
വൈഎംസിഎ ദേശീയ പ്രസിഡന്റ് വിൻസെന്റ് ജോർജ് അധ്യക്ഷത വഹിച്ചു. ഡയാലിസിസിനു വരുന്ന ചെലവിന്റെ പകുതി നാഷണൽ വൈഎംസിഎയും പകുതി യൂണിറ്റ് വൈഎംസിഎകളും വഹിക്കും. സമ്മേളനത്തിൽ നാഷണൽ വൈഎംസിഎയുടെ പുതിയ പ്രോജക്ടായ വില്യംസ് ആൻഡ് മോട്ടോ ഫെലോഷിപ്പിന്റെ ഉദ്ഘാടനം അന്തർദേശീയ സെക്രട്ടറി ജനറൽ കാർലോസ് സാൻവി നിർവഹിച്ചു.
വിൻസെന്റ് ജോർജ് ചെന്നൈ, റെജി ജോർജ് ഇടയാറൻമുള, ആസിർ പാണ്ഡ്യൻ ചെന്നൈ, അഡ്വ. ജോസഫ് ജോണ്‍ കായംകുളം, ജെയിംസ് മാത്യു ഭിലായ്, ഡോ. കെ.എം. തോമസ് കരുവഞ്ചാൽ, ഡോ. സാം പ്രസാദ് തിരുവനന്തപുരം എന്നിവർക്ക് വില്യംസ് ആൻഡ് മോട്ടോ ഫെലോഷിപ്പ് നൽകി.
ചടങ്ങിൽ ദേശീയ വൈസ് പ്രസിഡന്റുമാരായ നോയൽ അമണ്ണ, ഡോ. ബെറ്റ്സി വില്യംസ്, മഹിമ റ്റ്യൂരി അഗർവാൾ, റെജി ജോർജ്, മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റീസ് ജെ.ബി. കോശി, ദേശീയ ജനറൽ സെക്രട്ടറി എൻ.വി.എൽദോ എന്നിവർ പ്രസംഗിച്ചു.