ജാർഖണ്ഡിൽ മാവോയിസ്റ്റ് സ്ഫോടനം; പെൺകുട്ടി കൊല്ലപ്പെട്ടു
Wednesday, January 8, 2025 2:59 AM IST
ചായ്ബാസ: മാവോയിസ്റ്റുകളുടെ ഐഇഡി സ്ഫോടനത്തിൽ ഏഴു വയസുള്ള പെൺകുട്ടി കൊല്ലപ്പെട്ടു.
വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ജരായ്കേലയിലാണു സംഭവം. വിറക് ശേഖരിക്കാൻ പോയ പെൺകുട്ടി അബദ്ധത്തിൽ സിപിഐ(മാവോയിസ്റ്റ്) സംഘം സ്ഥാപിച്ച ഐഇഡിയിൽ ചവിട്ടുകയായിരുന്നു.