ആശാറാം ബാപ്പുവിന് ഇടക്കാല ജാമ്യം
Wednesday, January 8, 2025 2:59 AM IST
ന്യൂഡൽഹി: ബലാത്സംഗക്കേസ് പ്രതിയായ സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പുവിന് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മാർച്ച് 31 വരെയാണ് അനുയായികളെ കാണരുതെന്ന വ്യവസ്ഥയോടെ ജാമ്യം അനുവദിച്ചത്.
86 കാരനായ ആശാറാം ഹൃദ്രോഗം ഉൾപ്പെടെയുള്ള വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നതു പരിഗണിച്ച് ജസ്റ്റീസുമാരായ എം.എം.സുന്ദ്രേഷ്, രാജേഷ് ബിന്ദൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.