വാഹനാപകടത്തില്‍ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
Saturday, June 7, 2025 1:48 AM IST
പള്ളിക്കത്തോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന് മരിച്ചു.
പള്ളിക്കത്തോട് മുക്കാലി കുരുമ്പനാല്‍ ബാബു ജോസഫിന്റെ മകന് ജോബിന് ബാബു(28)വാണു മരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പുളിക്കല്‍കവല സെന്റ് മേരീസ് പള്ളിയില്‍.
കഴിഞ്ഞദിവസം മൂവാറ്റുപുഴയിലുണ്ടായ പിക്കപ് വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നു. റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ് വാനിടിക്കുകയായിരുന്നു.
തൃശൂര്‍ പോലീസ് ക്യാമ്പിലെ സിപിഒയാണ് ജോബി. മാതാവ്: ലിലിക്കുട്ടി കൊഴുവനാല്‍ അമ്പഴത്തിനാല്‍ കുടുംബാംഗം.