വിഷക്കൂൺ പാചകം ചെയ്ത് രുചിച്ച ആറു പേർക്ക് ഭക്ഷ്യവിഷബാധ
Saturday, June 7, 2025 1:48 AM IST
താമരശേരി: വിഷക്കൂൺ പാകം ചെയ്ത് രുചിച്ചുനോക്കിയ ആറുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂർ അത്തായക്കുന്നുമ്മൽ അബൂബക്കർ (67), ഷബ്ന (36), സൈദ (30), ഫിറോസ് (42), ദിയ ഫെബിൻ (17), മുഹമ്മദ് റസൻ (12) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പറമ്പിൽനിന്നു ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചശേഷം തൊട്ടടുത്തു താമസിക്കുന്ന സഹോദരൻ ഫിറോസിന്റെ വീട്ടിലും കൊടുത്തിരുന്നു.