നഷ്ടമായത് സത്യസന്ധനായ നേതാവിനെയെന്ന് മുല്ലപ്പള്ളി
Saturday, June 7, 2025 1:48 AM IST
കണ്ണൂർ: സൗമ്യനും മൃദുഭാഷിയും സത്യസന്ധനുമായനേതാവിനെയാണ് തെന്നല ബാലകൃഷ്ണ പിള്ളയുടെ നിര്യാണത്തോടെ പൊതുസമൂഹത്തിന് നഷ്ടമായതെന്നു കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ കാലം തൊട്ട് പ്രസ്ഥാനത്തോടൊപ്പം അചഞ്ചലനായിനിന്ന് പാർട്ടി ഏൽപിച്ച ഉത്തരവാദിത്വങ്ങൾ ഭംഗിയായി അദ്ദേഹം നിർവഹിച്ചു. എല്ലാ കാര്യങ്ങളിലും കണിശക്കാരനായ തെന്നലയുടെ സാമ്പത്തിക അച്ചടക്കം പൊതുപ്രവർത്തകർ മാതൃകയാക്കേണ്ടതാണെന്നും മുല്ലപ്പള്ളി അനുശോചനക്കുറിപ്പിൽ പറഞ്ഞു.