കോ​​​ഴി​​​ക്കോ​​​ട്: മു​​​ഹ​​​മ്മ​​​ദ് സി​​​ദ്ദി​​​ഖ് സേ​​​ട്ട് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു ന​​​ല്‍​കി​​​യ മു​​​ന​​​മ്പ​​​ത്തെ ഭൂ​​​മി വ​​​ഖ​​​ഫ് ഭൂ​​​മി​​​യ​​​ല്ലെ​​​ന്നും പൂ​​​ര്‍​ണ ക്ര​​​യ​​​വി​​​ക്ര​​​യ അ​​​ധി​​​കാ​​​ര​​​ത്തോടെ​​​യു​​​ള്ള ഭൂ​​​മി​​​യാ​​​ണെ​​​ന്നും ഫ​​​റൂ​​​ഖ് കോ​​​ള​​​ജ്.

കോ​​​ഴി​​​ക്കോ​​​ട് വ​​​ഖ​​​ഫ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ വ​​​ഖ​​​ഫ് ബോ​​​ര്‍​ഡി​​​നെ​​​തി​​​രേ​​​യു​​​ള്ള ര​​​ണ്ട് അ​​​പ്പീ​​​ലു​​​ക​​​ളി​​​ലാണ് ഫ​​​റൂ​​​ഖ് കോ​​​ള​​​ജ് നി​​​ല​​​പാ​​​ട് വ്യക്തമാക്കിയത്. ഇ​​​ന്ന​​​ലെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച ട്രൈ​​​ബ്യൂ​​​ണ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ രാ​​​ജ​​​ന്‍ ത​​​ട്ടി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ ആ​​​റി​​​ലേ​​​ക്കു മാ​​​റ്റി.


സി​​​ദ്ദി​​​ഖ് സേ​​​ട്ടി​​​ന്‍റെ മ​​​ക്ക​​​ളു​​​ടെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും ഫ​​​റൂ​​​ഖ് കോ​​​ള​​​ജി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും ട്രൈ​​ബ്യൂ​​​ണ​​​ലി​​​ല്‍ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്നു. ട്രൈ​​​ബ്യൂ​​​ണ​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​ ​​മു​​​ഹ​​​മ്മ​​​ദ് ഷു​​​ഹൈ​​​ബ്, എം. ​​​ഹാ​​​ഷി​​​ല്‍ എ​​​ന്നി​​​വ​​​രും സം​​​ബ​​​ന്ധി​​​ച്ചി​​​രു​​​ന്നു. ഫ​​​റൂ​​​ഖ് കോ​​​ള​​​ജി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് അ​​ഭി​​ഭാ​​ഷ​​ക​​രാ​​​യ കെ.​​​പി. മാ​​​യ​​​ന്‍, വി.​​​പി. നാ​​​രാ​​​യ​​​ണ​​​ന്‍ എ​​​ന്നി​​​വ​​​രാ​​​ണു ഹാ​​​ജ​​​രാ​​​യ​​​ത്.