കൊ​​ച്ചി: വ​​യ​​നാ​​ടി​​ന് കേ​​ന്ദ്ര​​സ​​ഹാ​​യം അ​​നു​​വ​​ദി​​ക്കാ​​ത്ത​​തി​​നെ​​തി​​രേ ഹ​​ര്‍ത്താ​​ല്‍ ന​​ട​​ത്തി​​യ​​തി​​ന് ഹൈ​​ക്കോ​​ട​​തി​​യു​​ടെ രൂ​​ക്ഷ​​വി​​മ​​ര്‍ശ​​നം. ഹ​​ര്‍ത്താ​​ല്‍ ന​​ട​​ത്തി​​യ​​ത് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മി​​ല്ലാ​​ത്ത പെ​​രു​​മാ​​റ്റ​​മാ​​യെ​​ന്നും ഇ​​തു​​കൊ​​ണ്ടു​​ണ്ടാ​​യ ഗു​​ണ​​മെ​​ന്തെ​​ന്നും ജ​​സ്റ്റീ​​സു​​മാ​​രാ​​യ എ.​​കെ. ജ​​യ​​ശ​​ങ്ക​​ര​​ന്‍ ന​​മ്പ്യാ​​ര്‍, കെ.​​വി. ജ​​യ​​കു​​മാ​​ര്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ന്‍ ബെ​​ഞ്ച് ചോ​​ദി​​ച്ചു.

വ​​യ​​നാ​​ടി​​ന് കേ​​ന്ദ്ര​​സ​​ഹാ​​യം നി​​ഷേ​​ധി​​ച്ച​​തി​​നോ​​ടു​​ള്ള പ്ര​​തി​​ഷേ​​ധ​​മാ​​യി​​രു​​ന്നു ഹ​​ര്‍ത്താ​​ലെ​​ന്ന് സ​​ര്‍ക്കാ​​ര്‍ അ​​ഭി​​ഭാ​​ഷ​​ക​​ന്‍ വി​​ശ​​ദീ​​ക​​രി​​ച്ച​​പ്പോ​​ള്‍ എ​​ങ്ങ​​നെ​​യാ​​ണ് ഈ ​​പേ​​രു പ​​റ​​ഞ്ഞ് ഹ​​ര്‍ത്താ​​ലി​​നെ ന്യാ​​യീ​​ക​​രി​​ക്കാ​​നാ​​കു​​ക​​യെ​​ന്നാ​​യി​​രു​​ന്നു കോ​​ട​​തി​​യു​​ടെ ചോ​​ദ്യം. ടൂ​​റി​​സ​​ത്തി​​ന്‍റെ പേ​​രി​​ല്‍ ദൈ​​വ​​ത്തി​​ന്‍റെ സ്വ​​ന്തം നാ​​ടെ​​ന്നാ​​ണ് കേ​​ര​​ള​​ത്തെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍ ഇ​​വി​​ടെ ന​​ട​​ക്കു​​ന്ന​​ത് എ​​ന്താ​​ണ​​ന്ന് ദൈ​​വ​​ത്തി​​നു​​പോ​​ലും അ​​റി​​യി​​ല്ല.

ഹ​​ര്‍ത്താ​​ലി​​ന് 15 ദി​​വ​​സം​​മു​​മ്പ് നോ​​ട്ടീ​​സ് ന​​ല്‍ക​​ണ​​മെ​​ന്നും അ​​ടി​​യ​​ന്ത​​ര ഹ​​ര്‍ത്താ​​ല്‍ ന​​ട​​ത്ത​​രു​​തെ​​ന്നും കോ​​ട​​തി ഉ​​ത്ത​​ര​​വു​​ള്ള​​താ​​ണ്. ഇ​​തൊ​​ന്നും പാ​​ലി​​ക്കാ​​തെ ഭ​​ര​​ണ​​ക​​ക്ഷി​​യും പ്ര​​തി​​പ​​ക്ഷ​​വും ഹ​​ര്‍ത്താ​​ല്‍ ന​​ട​​ത്തി. അ​​ടി​​യ​​ന്ത​​ര ഹ​​ര്‍ത്താ​​ല്‍ ന​​ട​​ത്തി​​ല്ലെ​​ന്ന് യു​​ഡി​​എ​​ഫ് മു​​മ്പ് പ​​റ​​ഞ്ഞി​​രു​​ന്നു. ഭ​​ര​​ണ​​പ​​ക്ഷ​​മാ​​യി​​ട്ടും എ​​ല്‍ഡി​​എ​​ഫും കൂ​​ടി ഹ​​ര്‍ത്താ​​ലി​​ന്. വ​​യ​​നാ​​ട്ടി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​യാ​​ന്‍ നോ​​ക്കി​​നി​​ന്നു ഹ​​ര്‍ത്താ​​ല്‍ ന​​ട​​ത്താ​​ന്‍.


മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​മ​​രം ന​​ട​​ത്തി​​യ​​തു വി​​ദേ​​ശ ശ​​ക്തി​​ക​​ള്‍ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ഇ​​പ്പോ​​ഴ​​ത്തെ ഹ​​ര്‍ത്താ​​ലി​​നെ ന്യാ​​യീ​​ക​​രി​​ക്കാ​​നാ​​കി​​ല്ല.ഹ​​ര്‍ത്താ​​ല്‍ ജ​​ന​​വി​​രു​​ദ്ധ​​വും അ​​സ​​ഹ്യ​​വു​​മാ​​ണ്. ഇ​​തു ജ​​ന​​ങ്ങ​​ളോ​​ടു​​ള​​ള ദ്രോ​​ഹ​​മാ​​ണ് -കോ​​ട​​തി ചൂ​​ണ്ടി​​ക്കാ​​ട്ടി.ഭ​​ര​​ണ​​പ​​ക്ഷ​​വും ഇ​​തി​​നൊ​​പ്പം നി​​ന്നു​​വെ​​ന്ന​​താ​​ണു ഖേ​​ദ​​ക​​രം. ഭ​​യ​​ന്നാ​​ണ് ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​തം.

അ​​വ​​ര്‍ക്കെ​​ങ്ങ​​നെ​​യാ​​ണ് ജോ​​ലി​​ക്കു പോ​​കാ​​നാ​​കു​​ക. കോ​​ട​​തി​​ക്ക് ഒ​​രു ചു​​വ​​ട് മു​​ന്നോ​​ട്ടു​​വ​​ച്ച​​ശേ​​ഷം ര​​ണ്ടു ചു​​വ​​ട് പി​​ന്നോ​​ട്ടു​​പോ​​കാ​​നാ​​കി​​ല്ല. പ്ര​​കൃ​​തി​​ദു​​ര​​ന്ത​​മാ​​ണോ ഹ​​ര്‍ത്താ​​ലാ​​ണോ വ​​ലി​​യ ദു​​ര​​ന്തം എ​​ന്നാ​​ണ് ആ​​ലോ​​ചി​​ക്കേ​​ണ്ട​​ത്. ഇ​​ത് അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും കോ​​ട​​തി പ​​റ​​ഞ്ഞു.

ചൂ​​ര​​ല്‍മ​​ല, മു​​ണ്ട​​ക്കൈ ദു​​ര​​ന്ത​​ത്തെ​​ത്തു​​ട​​ര്‍ന്നു​​ള്ള പു​​ന​​ര്‍നി​​ര്‍മാ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഹ​​ര്‍ജി പ​​രി​​ഗ​​ണി​​ക്ക​​വെ​​യാ​​ണു വ​​യ​​നാ​​ട് ജി​​ല്ല​​യി​​ല്‍ ക​​ഴി​​ഞ്ഞ ചൊ​​വ്വാ​​ഴ്ച ന​​ട​​ത്തി​​യ ഹ​​ര്‍ത്താ​​ലി​​നെ​​തി​​രേ കോ​​ട​​തി ക​​ടു​​ത്ത വി​​മ​​ര്‍ശ​​ന​​മു​​ന്ന​​യി​​ച്ച​​ത്.