തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി കോ​​​ടി​​​ക​​​ൾ ചെ​​​ല​​​വ​​​ഴി​​​ച്ചു സ്ഥാ​​​പി​​​ച്ച നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ൾ മി​​​ഴി​​​യ​​​ട​​​യ്ക്കാ​​​ൻ തു​​​ട​​​ങ്ങി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കാ​​​യി ല​​​ക്ഷ​​​ങ്ങ​​​ൾ വ​​​ക​​​യി​​​രു​​​ത്തി.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ്ര​​​ധാ​​​ന മ​​​ന്ദി​​​ര​​​ത്തിലെയും അ​​​ന​​​ക്സ് ഒ​​​ന്നി​​​ലെയും സി​​​സി​​​ടി​​​വി സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ​​​ക്കാ​​​യി 29.50 ല​​​ക്ഷം രൂ​​​പ ധ​​​ന​​​വ​​​കു​​​പ്പ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പൊ​​​തു​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

സ്വ​​​ർ​​​ണ ക​​​ട​​​ത്ത് വി​​​വാ​​​ദ കാ​​​ല​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ന്‍റെ സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​യ്ക്കു ത​​​ക​​​രാ​​​ർ സം​​​ഭ​​​വി​​​ച്ച​​​ത് വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. സ്വ​​​പ്ന സു​​​രേ​​​ഷി​​​ന്‍റെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലേ​​​ക്കു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​നം പു​​​റ​​​ത്തു വ​​​രാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് സി​​​സി​​​ടി​​​വി സം​​​വി​​​ധാ​​​നം ത​​​ക​​​രാ​​​റി​​​ലാ​​​ക്കി​​​യ​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് 1.9 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​ന​​​ക്സ് ബ്ലോ​​​ക്കി​​​ന് സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കാ​​​ൻ 100 സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ൾ സ്ഥാ​​​പി​​​ച്ച​​​ത്.


അ​​​ക​​​ല​​​ത്തി​​​ലു​​​ള്ള കാ​​​ഴ്ച​​​ക​​​ൾ പോ​​​ലും വ്യ​​​ക്ത​​​ത​​​യോ​​​ടെ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന ര​​​ണ്ട് 30 എ​​​ക്സ് കാ​​​മ​​​റ​​​ക​​​ളും 22 ബു​​​ള്ള​​​റ്റ് കാ​​​മ​​​റ​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ള്ള​​​വ​​​യാ​​​ണ് സ്ഥാ​​​പി​​​ച്ച​​​ത്. ര​​​ണ്ട് പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മി​​​ക്ക ഭാ​​​ഗ​​​ങ്ങ​​​ളും കാ​​​മ​​​റ​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് സി​​​സി​​​ടി​​​വി​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​ന​​​ക്സ് ബ്ലോ​​​ക്കി​​​ലെ എ​​​ല്ലാ ഓ​​​ഫി​​​സു​​​ക​​​ളു​​​ടെ​​​യും പു​​​റം ഭാ​​​ഗ​​​ത്തെ കാ​​​ഴ്ച​​​ക​​​ളും സി​​​സി​​​ടി​​​വി സം​​​വി​​​ധാ​​​നം വ​​​ഴി നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ വാ​​​ദം.