കോ​​ഴി​​ക്കോ​​ട്: കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ്റ്റു​​ഡ​​ന്‍റ്സ് അ​​വാ​​ർ​​ഡ് പ്രോ​​ഗ്രാ​​മാ​​യ ‘സൈ​​ലം അ​​വാ​​ർ​​ഡ്‌’ സി​​ന്‍റെ മൂ​​ന്നാ​​മ​​ത്തെ എ​​ഡി​​ഷ​​ൻ 24ന് ​​ഉ​​ച്ച​​യ്ക്ക് 2.30ന് ​​കോ​​ഴി​​ക്കോ​​ട്ടെ സ്വ​​പ്‌​​ന ന​​ഗ​​രി​​യി​​ലെ കാ​​ലി​​ക്ക​​ട്ട് ട്രേ​​ഡ് സെ​​ന്‍റ​​റി​​ൽ ന​​ട​​ക്കും.

സൈ​​ല​​ത്തി​​ൽ​​നി​​ന്നു മെ​​ഡി​​ക്ക​​ൽ- എ​​ൻ​​ജി​​നി​​യ​​റിം​​ഗ് എ​​ൻ​​ട്ര​​ൻ​​സ് പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​ന്ന​​ത​​വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളും സി​​എ, എ​​സി​​സി​​എ പ​​രീ​​ക്ഷ​​ക​​ളി​​ൽ ഉ​​യ​​ർ​​ന്ന റാ​​ങ്ക് നേ​​ടി​​യ സൈ​​ലം വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​ണു ച​​ട​​ങ്ങി​​ൽ ആ​​ദ​​രി​​ക്ക​​പ്പെ​​ടു​​ക.

പ​​തി​​ന​​ഞ്ചാ​​യി​​ര​​ത്തി​​ല​​ധി​​കം വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ സൈ​​ലം സി​​ഇ​​ഒ ഡോ. ​​എ​​സ്. അ​​ന​​ന്തു, സൈ​​ലം ഡ​​യ​​റ​​ക്ട​​ർ​​മാ​​രാ​​യ ലി​​ജീ​​ഷ്‌​​കു​​മാ​​ർ, വി​​നേ​​ഷ്‌​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


ഇ​​വ​​ന്‍റി​​ൽ ടൊ​​വി​​നോ തോ​​മ​​സ്, വി​​നീ​​ത് ശ്രീ​​നി​​വാ​​സ​​ൻ, ര​​മേ​​ഷ് പി​​ഷാ​​ര​​ടി, ന​​സ്‌​​ലി​​ൻ, നി​​ഖി​​ല വി​​മ​​ൽ, പേ​​ർ​​ളി മാ​​ണി, ജീ​​വ ജോ​​സ​​ഫ്, കാ​​ർ​​ത്തി​​ക് സൂ​​ര്യ, ഹ​​നാ​​ൻ ഷാ, ​​ഹാ​​ഷി​​ർ ആ​​ൻ​​ഡ് ടീം, ​​ഫെ​​ജോ തു​​ട​​ങ്ങി​​യ​​വ​​ർ അ​​ണി​​നി​​ര​​ക്കും.

കോ​​ഴി​​ക്കോ​​ട്ടെ സൈ​​ലം കാ​​മ്പ​​സി​​ൽ നി​​ല​​വി​​ൽ പ​​ഠി​​ച്ചു കൊ​​ണ്ടി​​രി​​ക്കു​​ന്ന കു​​ട്ടി​​ക​​ളു​​ടെ പ്രാ​​തി​​നി​​ധ്യം പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം വ​​രു​​ന്ന​​തു​​കൊ​​ണ്ട്, മ​​റ്റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും പ്ര​​വേ​​ശ​​നം ന​​ൽ​​കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​ലു​​ള്ള ഖേ​​ദം സൈ​​ലം മാ​​നേ​​ജ്മെ​​ന്‍റ് അ​​റി​​യി​​ച്ചു.