പൂരം കലങ്ങിയില്ലെങ്കില്‍ അന്വേഷണവും എഫ്ഐആറും എന്തിനെന്ന് വി. മുരളീധരന്
Tuesday, October 29, 2024 1:44 AM IST
ചേലക്കര: തൃശൂര്‍ പൂരം കലങ്ങിയിട്ടില്ലെങ്കിൽ ത്രിതലഅന്വേഷണം പ്രഖ്യാപിച്ചതും എഫ്ഐആർ ഇട്ടതുമെല്ലാം എന്തിനെന്ന് പിണറായി വിജയന് വ്യക്തമാക്കണമെന്നു മുന്‍കേന്ദ്രമന്ത്രി വി. മുരളീധരൻ.
പൂരം എഴുന്നള്ളിപ്പും വെടിക്കെട്ടുമെല്ലാം തടസപ്പെടുന്ന സാഹചര്യമുണ്ടായതും എണ്ണകൊണ്ടുപോയവരും ആനയ്ക്കു പട്ടകൊണ്ടുപോയവരുംവരെ തടയപ്പെട്ടതും ദേവസ്വങ്ങളും പൂരപ്രേമികളും ചെയ്തതല്ല. ആളെപ്പറ്റിക്കുന്ന ഡയലോഗടി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നു മുരളീധരന് പറഞ്ഞു.
രാഷ്ട്രീയസാഹചര്യത്തിനനുസരിച്ച് നിലപാടുമാറ്റുന്ന പിണറായി വിജയന് പൂരംവിഷയത്തിൽ ആ സമീപനം മാറ്റണം. ശബരിമലയില്‍ ആചാരലംഘനത്തിന് ഒത്താശചെയ്തയാളാണ് മുഖ്യമന്ത്രി. ഹിന്ദു ആചാരങ്ങളെയും ഉത്സവങ്ങളെയും തകർക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നും മുരളീധരന് പറഞ്ഞു.