ശബരിമല, മാളികപ്പുറം മേല്‍ശാന്തി പട്ടിക: ഹര്‍ജി വിധി പറയാന്‍ മാറ്റി
Wednesday, October 16, 2024 12:22 AM IST
കൊച്ചി: ശബരിമല, മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ മതിയായ പൂജാ പരിചയമില്ലാത്തവര്‍ ഉള്‍പ്പെട്ടെന്ന പരാതിയില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നാളെയാണു മേല്‍ശാന്തി നറുക്കെടുപ്പ് നടക്കുന്നത്. ഇന്നു ഹര്‍ജിയില്‍ വിധിയുണ്ടായേക്കും.
മതിയായ പരിചയമില്ലെന്നു കണ്ടെത്തിയവരെ മറ്റൊരു ഉത്തരവില്ലാതെ മേല്‍ശാന്തി തെരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തരുതെന്നു കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു.
മതിയായ പൂജാ പരിചയമില്ലാത്തവരും പട്ടികയില്‍ ഉള്‍പ്പെട്ടെന്നു കാട്ടി ഹൈക്കോടതിക്കു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണു വിഷയത്തില്‍ ഡിവിഷന്‍ബെഞ്ച് സ്വമേധയാ ഇടപെട്ടത്.