ട്രെൻഡിംഗ് ഡെസ്റ്റിനേഷനിൽ തിരുവനന്തപുരവും
Tuesday, October 15, 2024 1:29 AM IST
തിരുവനന്തപുരം: പ്രമുഖ ട്രാവൽ വെബ്സൈറ്റായ സ്കൈസ്കാന്നറിന്റെ ട്രെൻഡിംഗ് ഡെസ്റ്റിനേഷൻ പട്ടികയിൽ തിരുവനന്തപുരവും. 2025 ൽ വിനോദസഞ്ചാരികൾ യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ പത്താം സ്ഥാനത്താണ് തിരുവനന്തപുരം ഉള്ളത്.
ഡെസ്റ്റിനേഷനുകൾക്കായുള്ള കഴിഞ്ഞ 12 മാസത്തെ തെരച്ചിലിലെ വർധന അടിസ്ഥാനമാക്കിയാണു സ്ഥലങ്ങളെ പട്ടികപ്പെടുത്തിയത്.
ഇക്കാലയളവിൽ 66 ശതമാനം വർധനയാണ് തിരുവനന്തപുരത്തിന് ഉണ്ടായത്. ഇറ്റലിയിലെ റെഗ്ഗിയോ കലാബ്രിയ ആണ് പട്ടികയിൽ ഒന്നാമത്. എസ്റ്റോണിയയിലെ താർതു രണ്ടാമതും