ഗവർണർക്ക് അറിയില്ല: ടി.പി. രാമകൃഷ്ണൻ
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടനയുടെ കാഴ്ചപ്പാടുകളോ കീഴ്വഴക്കങ്ങളോ അറിയില്ലെന്ന് ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ.
മന്ത്രിസഭയുടെ ഉപദേശത്തിനും ശിപാർശകൾക്കുമനുസരിച്ചു പ്രവർത്തിക്കുകയും ഭരണഘടനാപരമായ സംശയങ്ങളുണ്ടെങ്കിൽ പ്രസിഡന്റിന് അയച്ച് സംശയനിവാരണം നടത്തുകയുമാണു ഗവർണർ ചെയ്യേണ്ടത്.
സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ അറിയാതെ നേരിട്ടു വിളിക്കാനോ അന്വേഷിക്കാനോ ഉള്ള യാതൊരു അവകാശവും ഗവർണർക്കില്ലെന്ന് ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.