സിപിഎമ്മിന്റെ കപട മതേതര മുഖംമൂടി അഴിഞ്ഞു വീണു: വി.ഡി. സതീശൻ
Wednesday, September 11, 2024 1:46 AM IST
തിരുവനന്തപുരം: സിപിഎമ്മും ബി.ജെ.പിയും തമ്മിൽ അവിശുദ്ധ ബാന്ധവമുണ്ടെന്നും സിപിഎമ്മിനെ ജീർണത ബാധിച്ചിരിക്കുകയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾ ശരിയാണെന്നു തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഉപജാപക സംഘത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതും ആർഎസ്എസ് നേതാവിനെ എഡിജിപി സന്ദർശിച്ച് മുഖ്യമന്ത്രിയുടെ സന്ദേശം കൈമാറിയതും തൃശൂർ പൂരം കലക്കിയതും പുറത്തുവന്നതോടെ സിപിഎമ്മിന്റെ കപട മതേതര മുഖംമൂടിയാണ് അഴിഞ്ഞു വീണിരിക്കുന്നത്.
മതപരമായ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കാഫീർ വിവാദത്തിലൂടെ സിപിഎം ശ്രമിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.