ആദ്യ സിനിമയ്ക്കുശേഷം മറ്റു പ്രോജക്ടുകളുമായി നിര്‍മാതാക്കള്‍ സഹകരിച്ചില്ല. പുതിയ പ്രോജക്ടുകളുമായി വനിതാനിര്‍മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു.
ദുരനുഭവങ്ങളെ അതിജീവിക്കാന്‍ കുറച്ചു വര്‍ഷങ്ങളെടുത്തു. 2020ല്‍ സിനിമ വിട്ടു. താന്‍ മനഃപൂര്‍വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഓരോ സംഭവങ്ങളും സത്യമാണെന്നും സൗമ്യ പറഞ്ഞു.