സ്ഥലംമാറ്റം: 27 വരെ തത്സ്ഥിതി തുടരണം
Thursday, May 23, 2024 2:39 AM IST
കൊച്ചി: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് 27 വരെ തത്സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവ്.
ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രാബല്യത്തില്‍ വന്ന സ്ഥലം മാറ്റങ്ങള്‍ക്ക് ജൂണ്‍ മൂന്നു വരെ ബാധകമല്ലെന്ന് നേരത്തേ കോടതി ഉത്തരവിട്ടിരുന്നു. ഇതിനിടെ, സ്ഥലംമാറ്റം ലഭിച്ച അധ്യാപകര്‍ ഉടന്‍ അവ പ്രാബല്യത്തില്‍ വരുത്തണമെന്നാവശ്യപ്പെട്ടു വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കി.
എന്നാല്‍ കെഎടി ഇടപെടലിനെത്തുടര്‍ന്ന് സര്‍ക്കുലര്‍ പിന്‍വലിച്ചു. ഇക്കാര്യം ചില ഹർജിക്കാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് തത്സ്ഥിതി തുടരാന്‍ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ വീണ്ടും ഹര്‍ജി പരിഗണിക്കവെ മുന്‍ ഉത്തരവ് നീട്ടുകയായിരുന്നു.